പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു

പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിക്കാൻ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിന് നിയമ മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലഭിച്ചു. ജസ്റ്റിസ് എൻ.വി.രമണ വിരമിക്കുമ്പോൾ ജസ്റ്റിസ് യു.യു.ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും.

ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വർഷം മാർച്ച് 24നാണ് ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ ചെയ്തത്. കർശന കൊവിഡ് നിയന്ത്രണങ്ങളോടെ രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്.

ജസ്റ്റിസ് നുതലപാട്ടി വെങ്കട രമണ എന്ന എൻ.വി.രമണയ്ക്ക് രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവത്തിന്‍റെ നാമത്തിലായിരുന്നു എൻ.വി. രമണയുടെ സത്യപ്രതിജ്ഞ.

K editor

Read Previous

നടിയെ ആക്രമിച്ച കേസ്; വിചാരണയില്‍ തൃപ്തയല്ലെന്ന് അതിജീവിത

Read Next

ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ്