കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ പുരാതനവും കാലഹരണപ്പെട്ടതുമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് കഴിയുന്നത്ര സമാധാനപരമായി ജീവിക്കാനും അവരുടെ ജീവിതത്തിൽ സർക്കാരിന്റെ ഏറ്റവും കുറഞ്ഞ സാന്നിധ്യം ഉണ്ടായിരിക്കുകയുമാണ് ലക്ഷ്യം. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനല്ല മറിച്ച്, നീതിന്യായ വ്യവസ്ഥ ലളിതമാക്കുന്നതിനാണ് നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ഷിന്‍ഡെയുടേത് ‘ഉത്സവപ്രിയ’ സര്‍ക്കാർ: ജനങ്ങളെ അവഗണിക്കരുതെന്ന് ഉദ്ധവ് താക്കറെ

Read Next

സോഷ്യൽ മീഡിയയിൽ താരം; ടയറിൽ നിന്ന് പുകവരുത്തുന്ന കാർ പിടികൂടി എംവിഡി