ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസവും അനാചാരവും തടയുന്നതിനുള്ള നിയമനിർമ്മാണം ത്വരിതപ്പെടുത്തുന്നതിന് മുമ്പ് ആചാരങ്ങളും അനാചാരങ്ങളും എന്താണെന്ന് നിർവചിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്. വിവിധ മതനേതാക്കളുമായി ചർച്ച നടത്തുകയും പൊതുജനാഭിപ്രായം തേടാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കരട് ബിൽ പിന്നീട് നിയമസഭയിൽ അവതരിപ്പിക്കും. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച ശേഷം നിയമനിർമ്മാണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.