ലാവലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസുകൾ പരിഗണിക്കുക. ലാവലിൻ കേസിൽ 30 തവണ മാറ്റിവച്ച സി.ബി.ഐയുടെ പുനഃപരിശോധനാ ഹർജിയാണ് ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കുക.

നേരത്തെ, കേസ് പരിഗണിക്കവേ, ശക്തമായ തെളിവുകൾ നൽകാൻ ജസ്റ്റിസ് യു.യു.ലളിത് സി.ബി.ഐക്ക് നിർദ്ദേശം നൽകിയിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് രാവിലെ സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നത്. ഈ ബെഞ്ചിൽ ഇന്നത്തെ വാദം പൂർത്തിയായ ശേഷം മാത്രമേ ലാവലിൻ കേസ് പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

K editor

Read Previous

കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എസ്എഫ്ഐ

Read Next

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബുർജ് ഖലീഫ