ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരാതി പരിഹാര സംവിധാനത്തിന് തുടക്കം

ന്യൂഡൽഹി: എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമായ ഇന്‍റർനെറ്റ് ഉറപ്പാക്കുന്നതിനായുള്ള പരാതി പരിഹാര സംവിധാനത്തിന് തുടക്കം. പദ്ധതി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. അടുത്തിടെ ഭേദഗതി ചെയ്ത ഐടി ആക്ടിനു കീഴിലാണ് പരാതി പരിഹാര സംവിധാനം.

ഇതിനായി വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന മൂന്ന് സമിതികൾ രൂപീകരിച്ചു. സാങ്കേതികവിദ്യ എങ്ങനെയാണ് സാമൂഹിക ജീവിതത്തെ അനായാസമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡിജിറ്റൽ മേഖലയിലും സ്വതന്ത്ര ഇടപെടലുകൾ നടത്താൻ പൗരൻമാരെ പ്രാപ്തരാക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ചന്ദ്രശേഖർ പറഞ്ഞു.

പരാതികൾ പരിഹരിക്കാനുള്ള ലളിതമായ മാർഗമാണിത്. ഇന്‍റർനെറ്റ് ഇടനിലക്കാരുടെ പരാതി പരിഹാര ഓഫീസറിൽ നിന്ന് നോട്ടീസ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പൗരൻമാർക്ക് ഇക്കാര്യത്തിൽ അപ്പീൽ സമർപ്പിക്കാം. അപ്പീൽ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഉപയോക്താവിന്‍റെ അപ്പീൽ കമ്മിറ്റി കേൾക്കും.

K editor

Read Previous

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ സൂര്യ നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ

Read Next

മദ്രസ്സ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച  ഉസ്താദുമാർ മുങ്ങി