ലേറ്റസ്റ്റ് റിപ്പോർട്ടർ മുഹമ്മദ് അസ് ലമിന് റോട്ടറി പുരസ്ക്കാരം

ഡോ. റിജിത്ത് കൃഷ്ണൻ, ജയിൽ സൂപ്രണ്ട് കെ. വേണു എന്നിവർക്കും പുരസ്ക്കാരം
 
കാഞ്ഞങ്ങാട്: വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തി വ്യക്തി മുദ്ര പതിപ്പിച്ചവർക്കുള്ള റോട്ടറി അവാർഡുകൾ പ്രഖ്യാപിച്ചു. ലേറ്റസ്റ്റ് സീനിയർ റിപ്പോർട്ടറായ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്്ലം, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ. റിജിത് കൃഷ്ണൻ, ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു എന്നിവരാണ് ഈ വർഷത്തെ വൊക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്.

പത്ത് വർഷമായി ലേറ്റസ്റ്റ് സീനിയർ റിപ്പോർട്ടറായി പ്രവർത്തിക്കുന്ന ടി. മുഹമ്മദ് അസ്്ലം നേരത്തെ 16 വർഷക്കാലം മാധ്യമം ദിനപ്പത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ ലേഖകനായിരുന്നു.  2001-ൽ ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ സി.എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്ക്കാരം ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായ മുഹമ്മദ് അസ്്ലം 25 വർഷമായി റോട്ടറി സ്പെഷ്യൽ സ്കൂൾ പിടിഏ പ്രസിഡണ്ടും, സ്പെഷ്യൽ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടയ്മയായ പെയിഡ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.

നാളെ രാത്രി 8- മണിക്ക് കാഞ്ഞങ്ങാട് റോട്ടറി സെന്ററിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് റോട്ടറി കാഞ്ഞങ്ങാടിന്റെ പ്രസിഡണ്ട് ബി. ഗിരിഷ് നായക്ക് മുൻപ്രസിഡണ്ടുമാരായ എം.കെ. വിനോദ്, ഗജാനൻ കമ്മത്ത്, എം.വിനോദ്, സന്ദീപ് ജോസ്, വി.വി. ഹരീഷ്, സത്യനാഥ് ഷേണായി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

LatestDaily

Read Previous

ബഷീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനം രാജിവെച്ചു

Read Next

ജില്ലാആശുപത്രി വികസനം