മൂന്നാറിൽ ഉരുൾപൊട്ടൽ; ട്രാവലർ അപകടത്തിൽപെട്ടു

മൂന്നാര്‍: കുണ്ടളയ്ക്കടുത്ത് പുതുക്കുടിയിൽ വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

വിനോദസഞ്ചാരികളെ കൊണ്ടുപോകുകയായിരുന്ന ട്രാവലര്‍ അപകടത്തിൽ പെടുകയും താഴത്തെ തേയിലത്തോട്ടത്തിൽ വീഴുകയുമായിരുന്നു. ഉരുൾപൊട്ടൽ കണ്ടതിനെ തുടർന്ന് വാഹനം വെട്ടിച്ചതോടെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്‍റെ ഡ്രൈവർ കുടുങ്ങിയതായി സംശയിക്കുന്നു. മറ്റ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൂന്നാർ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് കാര്യമായ മഴ ലഭിച്ചില്ല. കഴിഞ്ഞ വർഷം പുതുക്കുടി മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. വാഹനത്തിലെ യാത്രക്കാരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. കുണ്ടള ഡാമിന് അടുത്തായതിനാൽ ഈ പ്രദേശത്ത് സഞ്ചാരികളുടെ തിരക്ക് പതിവാണ്.

Read Previous

മിനുക്കുപണിയുടെ മറവിൽ അഴിമതി

Read Next

ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി