ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ-മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തമായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാടും വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായി. മലവെള്ളം കുത്തിയൊഴുകിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.