ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ

ഇടുക്കി : ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്‍റെ വീട് പൂർണമായും വള്ളനാട്ട് രവീന്ദ്രന്‍റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല.
പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കി പുനരാരംഭിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന എട്ട് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Read Previous

‘നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയില്‍’ പ്രമോ വീഡിയോ പുറത്ത്

Read Next

ദേശീയപാതയിലെ കുഴി ‘ഒട്ടിച്ചതിൽ’ കോടതി ഇടപെടൽ; കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം