ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് ഹർജിക്കാരൻ. ദുരന്തത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം, പ്രതിഭാസത്തിന്‍റെ ആഘാതത്തിൽ വലയുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ കേന്ദ്രത്തിന്‍റെ സംഘം ഉടൻ എത്തും. വിള്ളലുകൾ കാരണം ഏത് നിമിഷവും തകർന്നേക്കാവുന്ന അഞ്ഞൂറിലധികം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള കേന്ദ്ര ഇടപെടലിൽ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.
വീടുകളിൽ വലിയ വിള്ളലുകൾ, ഭൂമിക്കടിയിൽ നിന്ന് ശക്തമായ നീരൊഴുക്ക് എന്നിവ ഇവിടെ ഉണ്ട്. ജോഷിമഠിലെ മൂവായിരത്തിലധികം പേരാണ് ഒരു വർഷത്തോളമായി ഭയപ്പാടിൽ ജീവിക്കുന്നത്. കഠിനമായ ശൈത്യകാലത്ത് പ്രതിഭാസത്തിന്‍റെ തീവ്രതയും വർദ്ധിച്ചു. നിരവധി വീടുകൾ ഇതിനകം തകർന്നു. റോഡുകൾ വിണ്ടുകീറി. പ്രദേശം മുഴുവൻ ഒറ്റപ്പെട്ട നിലയിലാണ്. സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഇന്നലെ രാത്രിയും ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.