ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി 26 വർഷത്തിന് ശേഷം ഉടമകൾക്ക് തിരിച്ചു നൽകുന്നു

നടപ്പാക്കാതെ പോയ പദ്ധതിക്കായി നേരത്തെ ഏറ്റെടുത്ത ഭൂമി മുൻ ഉടമകൾക്ക് തിരികെ നൽകാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. 1996ലാണ് ഒഡീഷ സർക്കാർ ഗഞ്ചം ജില്ലയിലെ ഗോപാൽപുർ തീരത്തിന് അടുത്തുള്ള ഭൂമി ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് കീഴിൽ ടാറ്റാ സ്റ്റീൽ പ്ലാന്റ് തുടങ്ങുന്നതിനു വേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. 26 വർഷത്തിന് ശേഷമാണ് 206 ഏക്കർ ഭൂമി തിരികെ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന ഒഡീഷ മന്ത്രിസഭ അന്നത്തെ ഉടമസ്ഥർക്ക് 206 ഏക്കർ ഭൂമി തിരികെ നൽകാൻ തീരുമാനിച്ചത്. അന്ന് ഭൂമി ഏറ്റെടുക്കാൻ ഭൂവുടമകൾക്ക് സർക്കാർ പണം നൽകിയിരുന്നു. എന്നാൽ ഭൂമി തിരിച്ചുനൽകുമ്പോൾ ഈ പണം തിരിച്ചെടുക്കില്ല.

K editor

Read Previous

മുൻ എംഎൽഎ പി.കെ.ശശിയെ സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു

Read Next

ഐഎസ്എൽ; ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി