ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിശ്രമത്തിലായ ലാലു പ്രസാദിന്റെ വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ വൃക്ക ദാതാവാകാന്‍ തയ്യാറായത്. ഈ മാസം അവസാനം ശസ്ത്രക്രിയ നടക്കും.
സിങ്കപ്പൂരിലാണ് ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ താമസിക്കുന്നത്. വൃക്ക സംബന്ധമായ അസുഖം ബാധിച്ച ലാലു പ്രസാദ് യാദവ് സിംഗപൂരിലെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്.
ഇപ്പോള്‍ ഡല്‍ഹിയിലുള്ള ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യത്തിലാണ്. ജയിലിലായിരുന്നപ്പോള്‍ ഡല്‍ഹിയിലും റാഞ്ചിയിലുമായി പലതവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.