ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് ലാലു പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ 9നാണ് ഡൽഹിയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ആർജെഡിയുടെ രൂപീകരണം മുതൽ ലാലുവാണ് ആർജെഡിയുടെ ദേശീയ അധ്യക്ഷൻ. 11 തവണയാണ് ലാലു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

Read Previous

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്‌മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

Read Next

ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് നിശ്ചയിക്കുന്നത് പണവും അധികാരവുമാണോ: ഡബ്ല്യു.സി.സി