റെക്കോർഡ് നേട്ടത്തിൽ ലഡ്ഡു ; ഗണേശ ലഡ്ഡു ലേലം ചെയ്തത് 24.60 ലക്ഷം രൂപയ്ക്ക്!

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ ഗണേശ ലഡ്ഡു ലേലം ചെയ്തത് ലക്ഷങ്ങൾക്ക്. ആവേശത്തിൽ ലേലം വിളി ഉയർന്നതോടെ 24.60 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു വിറ്റത്. ഇതാദ്യമായാണ് ഇത്രയും വലിയ ലേല തുകയ്ക്ക് ലഡ്ഡു വിൽക്കുന്നത്. ഇതോടെ ലഡ്ഡുവും റെക്കോർഡ് സൃഷ്ടിച്ചു. കെ ലക്ഷ്മി റെഡ്ഡിയാണ് ലഡ്ഡു ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇത് 18.90 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. മുൻ വർഷത്തേക്കാൾ 5.70 ലക്ഷം രൂപയാണ് ഇത്തവണ ലേലത്തിൽ അധികമായി നേടിയത്.

Read Previous

ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിമുട്ടി

Read Next

5 ബില്ല്യൺ ഡോളർ ചിലവിൽ ‘ചന്ദ്രനെ’ നിർമിക്കാൻ ദുബായ്