ലാബ് ടെക്നീഷ്യന് കോവിഡ് :ആശുപത്രി യടച്ചു

നീലേശ്വരം : ലബോറട്ടറി ടെക്നീഷ്യന് കോവിഡ് സ്ഥിരികരീച്ചതിനെത്തുടർന്ന്  നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണൻ സ്മാരക ആശുപത്രി അടച്ചുപൂട്ടി. നീലേശ്വരം സ്വദേശിനിയും അലാമിപ്പള്ളിയിൽ  താമസക്കാരിയുമായ ലാബ് ടെക്നിഷ്യൻ  യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലാബ്ടെക്നിഷ്യന്  കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജുലൈ 21 ന് തന്നെ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിവാക്കിയിരുന്നു. തുടർന്ന് ആശുപത്രി മാനേജരടക്കമുള്ള 18 പേർ അതേ ആശുപത്രിയിൽത്തന്നെ ക്വാറന്റൈനിലായി.

ലാബ് ടെക്നീഷ്യൻ  യുവതിക്ക് കോവിഡ് ബാധയുണ്ടായതിന്റെ ഉറവിടം  വ്യക്തമല്ല. ഒാട്ടോ ഡ്രൈവറായ ഇവരുടെ ഭർത്താവിന്റെയും, കുട്ടിയുടെയും   ശ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

Read Previous

നായർ ഗ്രാമത്തലവിക്ക് പിന്നിൽ അഴിമതി ലക്ഷ്യം

Read Next

കടലിൽച്ചാടിയ പോക്സോ പ്രതിയെ കണ്ടുകിട്ടിയില്ല