തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിച്ച ശേഷം മാത്രം ഇനി വിസയെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശികൾക്ക് വിസ നൽകുന്നതിന് മുമ്പ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പറഞ്ഞു.

അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വിസ അനുവദിക്കൂ. തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. വർക്ക് പെർമിറ്റുകൾ പുതുക്കുന്ന ഘട്ടത്തിൽ അവരുടെ വൈദഗ്ധ്യം പരിശോധിക്കും.

പരാജയപ്പെടുന്നവർക്ക് രാജ്യം വിടാൻ സമയം നൽകുമെന്നും അധികൃതർ അറിയിച്ചു. നിയമം കർശനമായാൽ മതിയായ യോഗ്യതകളില്ലാതെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് രാജ്യം വിടേണ്ടി വരും.

K editor

Read Previous

വി.സി സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പേര് നിര്‍ദേശിച്ചില്ല

Read Next

കലൂരിലെ കൊലപാതകം; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ