കുവൈറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; പൊതു അവധി ദിവസം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സെപ്റ്റംബർ 29 പൊതു അവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ മാസം അമീർ കുവൈറ്റ് പാർലമെന്‍റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയിരുന്നു. അതേസമയം, വിവിധ മണ്ഡലങ്ങളിലെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Read Previous

പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നു; തുടർപഠനത്തിനും മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ

Read Next

കേന്ദ്ര നേതൃത്വം ഇടപെട്ടു; രൂപേഷിനെതിരായ യുഎപിഎ കേസ് സർക്കാർ പിൻവലിച്ചേക്കും