കുവൈത്തിൽ തൂങ്ങി മരിച്ചു

കുവൈത്ത്‌ : കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി വേലക്കാരിയെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞങ്ങാട് ബളാൽ പൊടിപ്പള്ളം  സ്വദേശിനി ജാനകി കൊടക്കലിനെയാണ് 48, കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌.

അബ്ബാസിയ ഹൈഡൈൻ സൂപ്പർ മാർക്കറ്റിന് തൊട്ടു ചേർന്നുള്ള കെട്ടിടത്തിലെ  മലയാളിയുടെ വീട്ടിലാണ് ഇവർ ജോലി ചെയ്തിരുന്നത്‌. ബുധനാഴ്ച കാലത്ത്‌ ഇതേ ഫ്ലേറ്റിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കാസർകോട്  ബളാൽ പൊടിപ്പള്ളം  ബങ്കടി, കുമ്പ എന്നിവരുടെ മകളാണ്. ഭർത്താവ്‌ പരേതനായ രാഘവൻ. മക്കൾ :രാജീവൻ, പരേതനായ സജീവൻ. സഹോദരങ്ങൾ : നാരായണി, കാർത്ത്യായനി, തമ്പായി, മാധവി, കാരിച്ചി,കൊട്ടൻ.

Read Previous

കറുപ്പിനെന്താ ഓറഞ്ച് നിറം

Read Next

അജയകുമാറിനുള്ള മറുപടി മാധവേട്ടന്റെ ആത്മകഥയിലുണ്ട്: കെ.പി .സതീഷ്ചന്ദ്രൻ