നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിൽ പരിശോധന; 24 പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈറ്റ്. ശർഖ് ഫിഷ് മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 24 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഇവരിൽ ആറുപേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരാണ്. റസിഡൻസ് വിസ കാലാവധി കഴിഞ്ഞ രണ്ട് പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

സ്വദേശികളും വിദേശികളും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും റസിഡന്‍റ്, തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് ജോലി നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥർ സബാഹ് അൽ സാലിം, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ, റസിഡൻസി ചട്ടങ്ങൾ ലംഘിച്ച 19 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Read Previous

അമിത് ഷായുടെ വസതിയില്‍ നിന്ന് 5 അടി നീളമുള്ള പാമ്പിനെ പിടികൂടി

Read Next

സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതം ചെയ്ത് ഇടത് പാര്‍ട്ടികള്‍