കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്‌

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 15 വർഷം തടവ്. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് ശിക്ഷ. കുവൈറ്റിലെ അഗ്നിശമന സേനയിലെ ജീവനക്കാരനെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ ശമ്പളം 15 മടങ്ങ് വർധിപ്പിച്ച പ്രതി അനധികൃതമായി പണം സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

Read Previous

അവശ്യ വസ്തുക്കളുടെ വില ഈ വർഷം കൂട്ടില്ലെന്ന് കാരിഫോർ

Read Next

വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷം; അടിയന്തര പണനയ യോഗം വിളിച്ച് റിസർവ് ബാങ്ക്