ഭാര്യ ആത്മഹത്യ ചെയ്ത കേസ്സിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ  കുറ്റിക്കോൽ  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറത്തട്ടേൽ പി.ജോസിനെ 46, ഇന്ന് രാവിലെ ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസും, എസ്ഐ, മുരളീധരനും  ചേർന്ന്  പടന്നക്കാട്ട് അറസ്റ്റ് ചെയ്തു.

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് പടന്നക്കാട് കാർഷിക കോളേജിലെ കോവിഡ് ആശുപത്രിയിൽ  ചികിത്സയിലായിരുന്ന ജോസിനെ അസുഖം ഭേദമായതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എലിവിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ജോസിന്റെ ഭാര്യ നിടങ്ങോട്ടുചാലിൽ ജിനോജോസഫ് 34, കഴിഞ്ഞ തിങ്കളാഴ്ച്ച മരണപ്പെട്ടതിനെത്തുടർന്നാണ് ജിനോയുടെ സഹോദരന്റെ പരാതിയിൽ ജോസിനും മാതാവിനുമെതിരെ ആത്മഹത്യാ പ്രേരണ, പീഡനക്കുറ്റം എന്നിവ ചുമത്തി ബേഡകം പോലീസ് കേസ്സെടുത്തത്. ജോസ് കുറ്റിക്കോൽ പഞ്ചായത്തംഗം  കൂടിയാണ്.

കോവിഡ് ചികിത്സയിലുള്ള കൂട്ട് പ്രതിയായ ജോസിന്റെ മാതാവ് മേരിയെ കോവിഡ് ഭേദമായ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

LatestDaily

Read Previous

നഗരസഭ വാർഡ് –5–ൽ കുസുമം സ്ഥാനാർത്ഥി, റിബൽ ആകാൻ വജ്്റേശ്വരി

Read Next

സീറ്റുറപ്പിക്കാൻ മുസ്ലീംലീഗ് വനിതാ കൗൺസിലർ പാണക്കാട്ട് ചെന്നു