കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ വൃദ്ധ മുൻകൂർ ജാമ്യം തേടി

കാഞ്ഞങ്ങാട് : പീഡനത്തെ തുടർന്ന് കോൺഗ്രസ്സ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് പാറത്തട്ടേൽ പി. ജോസിന്റെ ഭാര്യ നിടങ്ങോട്ടു ചാലിൽ ജിനോജോസഫ് 34, എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസ്സിൽ, ജോസിന്റെ മാതാവ് മേരി 82, മുൻകൂർ ജാമ്യം തേടി കാസർകോട് ജില്ലാ കോടതിയെ സമീപിച്ചു.

ജിനോ ആത്മഹത്യ ചെയ്ത കേസിൽ , ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ജോസിന്റെയും മാതാവ് മേരിക്കുമെതിരെ ബേഡകം പോലീസ് കേസ്സെടുക്കുകയായിരുന്നു. റിമാന്റിലായിരുന്ന ജോസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചു.

കോവിഡ് ബാധിച്ച് പടന്നക്കാട് കാർഷിക കോളേജിലെ താത്ക്കാലിക ആശുപത്രിയിൽ ചികിൽസയിലായിരുന്ന മേരി രോഗം ഭേദമായ ശേഷം മുൻകൂർ ജാമ്യം തേടി കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഒരു മാസം മുൻപാണ് ജിനോ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത്.  ഭർതൃഗൃഹത്തിൽ നിരന്തരമുണ്ടായ പീഡനം സഹിക്കവയ്യാതെ നാല് മക്കളുടെ മാതാവായ യുവതി ജീവനൊടുക്കിയെന്നാണ് പരാതി.

Read Previous

പെട്രോൾ ദേഹത്തൊഴിച്ച് തീക്കൊളുത്തിയ ഭർതൃമതി മരിച്ചു

Read Next

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസ്സിൽ നടൻ ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപ് കോട്ടത്തലയെ പ്രതി ചേർത്തു