കുശാൽ നഗർ പീഡനം: യുവ വ്യാപാരി മുങ്ങി

കാഞ്ഞങ്ങാട്: കുശാൽ നഗർ വ്യാപാര സ്ഥാപനത്തിൽ പതിമൂന്നുകാരി പെൺകുട്ടി പീഡനത്തനിരയായി. ഹൊസ്ദുർഗിലെ വിദ്യാലയത്തിൽ എട്ടാംതരത്തിൽ പഠിക്കുന്ന പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനശ്രമം മാത്രമേ നടന്നിട്ടുള്ളുവെന്നാണ് കടയുടമ സിദ്ധിഖ് പുറത്തുവിട്ടതെങ്കിലും, മൂന്ന് ഷട്ടർ മുറികളുള്ള ഈ കടയ്ക്കുള്ളിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.

പതിവായി വീട്ടുസാധനങ്ങൾ വാങ്ങാൻ സിദ്ധിഖിന്റെ കടയിലെത്താറുള്ള പെൺകുട്ടിയുമായി ചങ്ങാത്തം കൂടിയ യുവ വ്യാപാരി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കടയിലും പരിസരത്തും ആൾപെരുമാറ്റം കുറഞ്ഞപ്പോഴാണ് പെൺകുട്ടിയെ കടയ്ക്കകത്ത് വിളിച്ചുകയറ്റി പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെൺകുട്ടിയിൽ ചില ലക്ഷണങ്ങൾ കണ്ടപ്പോൾ, വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് സിദ്ധിഖ് കടയ്ക്കകത്ത് പീഡിപ്പിച്ചുവെന്ന സത്യം പെൺകുട്ടി മാതാവിനോട് തുറന്നുപറഞ്ഞത്. നാട്ടുകാരുടേയും വീട്ടുകാരുടേയും മർദ്ദനമേറ്റ സിദ്ധിഖ് ഒളിവിലാണ്. ഇയാളുടെ കട അടച്ചിട്ട നിലയിലാണ്.

കുശാൽനഗറിലെ മുസ്്ലീം ലീഗ് പരേതന്റെ മകനാണ് ഈ യുവ വ്യാപാരി. പോലീസിൽ പരാതി നൽകാൻ പെൺകുട്ടിയുടെ രക്ഷിതാവിൽ സമ്മർദ്ദമുണ്ട്. പരാതി നൽകി നിയമ നടപടി ഉണ്ടായില്ലെങ്കിൽ, സിദ്ധിഖ് കടയിലെത്തുന്ന മറ്റു പെൺകുട്ടികളേയും വലയിൽ വീഴ്ത്തുമെന്ന് നാട്ടുകാർ പെൺകുട്ടിയുടെ രക്ഷിതാവിനോട് പറഞ്ഞിട്ടുണ്ട്.

Read Previous

ജ്വല്ലറിപ്പണം തട്ടിയെടുത്ത പർദ്ദധാരിണി കാഞ്ഞങ്ങാട്ട് ക്വാർട്ടേഴ്സിൽ താമസക്കാരി, ഡിസയർ കാറിൻെറ ദൃശ്യം ലഭിച്ചു ∙ കേസ്സ് ഒതുക്കിത്തീർക്കാൻ ജ്വല്ലറിയുടമയ്ക്ക് ഗൾഫിൽ നിന്ന് ഫോൺ കോൾ

Read Next

ജോലി നഷ്ടപ്പെട്ട യുവാവ് എലിവിഷം അകത്തുചെന്ന് മര ിച്ചു