മോഷ്ടാവ് ഹോട്ടലിൽ നിന്നും മദ്യം കുടിച്ച് സ്ഥലം വിട്ടു

കാഞ്ഞങ്ങാട്:  മോഷണത്തിനെത്തിയ മോഷ്ടാവ് ഹോട്ടലിൽ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് സ്ഥലം വിട്ടു. കുന്നുംകൈയ്യിലെ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഹോട്ടലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന  മോഷ്ടാവിന് ചില്ലറ നാണയത്തുട്ടുകൾ മാത്രമെ ലഭിച്ചുള്ളൂ.

വില പിടിച്ചതെന്തെങ്കിലും കിട്ടുമോയെന്നറിയാൻ ഹോട്ടലിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മദ്യ കുപ്പി മോഷ്ടാവിന്റെ കൈയ്യിൽ തടഞ്ഞത്. ഹോട്ടലിനകത്തിരുന്ന് മദ്യം മുഴുവൻ അകത്താക്കിയാണ് മോഷ്ടാവ് ഹോട്ടലിൽ നിന്നും സ്ഥലം വിട്ടത് മേൽവസ്ത്രമടക്കം അഴിച്ചു വെച്ച് ഹോട്ടലിനകത്ത് വിശാലമായി ഇരുന്നാണ് മോഷ്ടാവ് മദ്യസേവ നടത്തിയത്. ഹോട്ടലിനകത്ത് ആവശ്യത്തിന് വിശ്രമിച്ച ശേഷം ചില്ലറ നാണയങ്ങളുമായി മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.

മോഷ്ടാവിന്റെ മോഷണവും മദ്യസേവയും തലയ്ക്ക് മുകളിൽ സിസിടിവി ക്യാമറ നന്നായി ഒപ്പിയെടുക്കുകയും ചെയ്തു. കുപ്രസിന്ധ മോഷ്ടാവ് ശശിയാണ്  കുന്നുംകൈയ്യിൽ മോഷണം നടത്തിയതെന്നാണ് വ്യക്തമായത്. ഹോട്ടലിൽ നിന്നും കാര്യമായൊന്നും നഷ്ടപ്പെടാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Read Previous

പെരിയ പ്രതികളുടെ ഭാര്യമാരുടെ നിയമനം ന്യായീകരിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Read Next

എഴുതിത്തള്ളിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം വിരലടയാളം: കുറ്റം ഏറ്റെടുക്കാതെ പ്രതി