കുഞ്ഞനന്തന് ലാൽസലാം പോലീസുകാർ പോസ്റ്റിട്ടു

കാസർകോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്സ് പ്രതിയും സിപിഎം നേതാവുമായ അന്തരിച്ച പി.കെ. കുഞ്ഞനന്തന് ലാൽസലാം നൽകി അഭിവാദ്യം ചെയ്തുകൊണ്ട് കാസർകോട് ജില്ലയിൽ രണ്ട് പോലീസുകാർ വാട്ട്സാപ്പിൽ പോസ്റ്റിട്ടു. കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഗൺമാനായിരുന്ന നീലേശ്വരത്തെ നിഖിൽ സാരംഗ്, സിപിഒ-3057,  കാസർകോട് ഏആർ ക്യാമ്പിലെ ഹരീഷ് ബിരിക്കുളം (സിപിഒ 3098) എന്നിവരാണ്  പി.കെ. കുഞ്ഞനന്തന് ലാൽസലാം നൽകി ഇന്നലെ രാത്രി വാട്ട്സാപ്പിൽ പോസ്റ്റിട്ടത്. 6 മാസം മുമ്പു വരെ ഹരീഷ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അംഗ രക്ഷകനായിരുന്നു. ഇരു പോലീസുദ്യോഗസ്ഥരുടെയും വാട്ട്സാപ്പ് പോസ്റ്റുകളും രാത്രി തന്നെ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ചു.

കൊലക്കേസ്സിൽ ശിക്ഷിക്കപ്പെട്ട് തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക്  ലാൽസലാം നേർന്നു കൊണ്ട് പോലീസുദ്യോഗസ്ഥർ അഭിവാദ്യം ചെയ്യുന്നത് കുറ്റകരമാണ്. ” ധീരനായ പോരാളിക്ക് ആദരാഞ്ജലികൾ ” എന്നാണ് മലയാളത്തിലുള്ള ഹരീഷിന്റെ പോസ്റ്റ്. കുഞ്ഞനന്തൻ ഇരിക്കുന്ന പടത്തിന് താഴെ ” ആദരാഞ്ജലികൾ” എന്നാണ് നിഖിൽ സാരംഗ് പോസ്റ്റിട്ടത്.

Read Previous

ജെംസ് സ്കൂൾ വിൽപ്പന : മഞ്ചേശ്വരം എംഎൽഏയ്ക്കും കൂട്ടാളികൾക്കുമെതിരെ വഖഫ് ബോർഡിൽ പരാതി

Read Next

പി.കെ. കുഞ്ഞനന്തന്റെ മരണം ഫേസ്ബുക്കിൽ സൈബർ യുദ്ധം