എയിംസ് ക്യാമ്പയിനിൽ കുഞ്ചാക്കോ ബോബനും

കാഞ്ഞങ്ങാട്: കാസർകോട്  ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്  ജനശബ്ദം വാട്സ്ആപ്പ് കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ ആയിരങ്ങൾ  പങ്കാളികളായി. പരിസ്ഥിതി ദിനമായ ജൂൺ 5 നാണ്, വേണം കാസർകോടിന് ഏഐഐഎംഏസ് പ്ലക്കാർഡുകളുമേന്തി ജനകീയ ക്യാമ്പയിൽ  നടന്നത്.  നവ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം.

സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട്,  ചരിത്രകാരൻ ഡോ. സി. ബാലൻ, പ്രഫ. വി. ഗോപിനാഥൻ , അഡ്വ. സി. ഷുക്കൂർ, അഡ്വ. കരുണാകരൻ, ഡോ. അശോകൻ, കുഞ്ഞിരാമൻ തണ്ണോട്ട്, മുനീസ അമ്പലത്തറ, കുട്ടി പാലക്കുന്ന്, സുലേഖ മാഹിൻ,  ഹംസ പാലക്കി തുടങ്ങി  ഒട്ടേറെ പ്രമുഖർ ക്യാമ്പയിനിൽ പങ്കാളികളായി. അതിനിടെ , കാസർകോട്  ഏ ഐഐഎം എസ്  സ്ഥാപിക്കേണ്ടതിന്റെ  ആവശ്യകത സൂചിപ്പിച്ച് ചലചിത്രതാരം  കുഞ്ചാക്കോ ബോബൻ എഴുതിയ കത്തും നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജില്ലയിലെ  എൻഡോസൾഫാൻ  ദുരിതബാധിതരുടെ  ദയനീയാവസ്ഥ നേരിൽകണ്ട തനിക്ക്  ജില്ലയിൽ എയിംസിന്റെ  ആവശ്യകത മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്റെ കത്ത്.

LatestDaily

Read Previous

സാനിയ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Read Next

ചന്തേര പോലീസിന് എതിരെ അപകീർത്തി നോട്ടീസ്