കുമ്പളയിൽ തൂങ്ങിമരിച്ചത് ഹരീഷ് കൊലക്കേസ് പ്രതികൾ

കുമ്പള : കുമ്പള നായിക്കാപ്പിൽ  മിൽ തൊഴിലാളിയെ  വെട്ടിക്കൊല്ലാൻ കാരണം വ്യക്തി വിരോധമെന്ന്  പോലീസ്. കൊലക്കേസിലെപ്രതിയും ഹരീഷും തമ്മിൽ  6 മാസത്തോളമായി തുടരുന്ന വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഹരീഷിന്റെ കൊലപാതകം നടന്നതിന് തൊട്ടു പിന്നാലെ തൂങ്ങി മരിച്ച യുവാക്കൾ ഹരീഷ് കൊലപാതകത്തിലെ കൂട്ടുപ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. കുമ്പള കുണ്ടങ്കാറടുക്ക കോളനിയിലെ മണി എന്ന മനു 19, റോഷൻ 20,എന്നിവരാണ് ഇന്നലെ കുമ്പള കോട്ടാക്കാർ കൃഷ്ണ  നഗറിലെ തോട്ടത്തിൽ തൂങ്ങി മരിച്ചത്.

ഹരീഷ് കൊലപാതകത്തിലെ മുഖ്യ പ്രതിയോടൊപ്പം   കൊലപാതകത്തിൽ നേരിട്ട് ബന്ധമുളളവരാണ് തൂങ്ങി മരിച്ച യുവാക്കൾ .

പ്രധാന പ്രതിയോടൊപ്പം  ഇരുവരും  മദ്യപിച്ചിരുന്നതായും  പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് .ഹരീഷിനെ കൊലപ്പെടുത്തിയ ശ്രീകുമാർ പോലീസിന്റെ കസ്റ്റഡിയിലാണ് . ഇന്ന് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കുമ്പള പോലീസ് ഇൻസ്പെക്ടർ പി.പ്രമോദ് പറഞ്ഞു.

ഹരീഷ് ജോലി ചെയ്തിരുന്ന സൂരംബയിലിലെ ഒായിൽ മില്ലിന്റെ ഡ്രൈവറാണ് കൊലക്കേസിലെ  മുഖ്യപ്രതിയെന്നാണ് സൂചന. അടുത്ത കാലത്താണ് ഇയാൾ ഒായിൽ മില്ലിന്റെ വാഹനത്തിന്റെ  ഡ്രൈവറായി ചുമതലയേറ്റെടുത്തത് .ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളാണ്  വൈരാഗ്യത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത് . ഹരീഷിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ ഒരേ ദിവസം തൂങ്ങി മരിച്ചത്.നാട്ടിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് .തൂങ്ങിമരിച്ച  റോഷന്റെയും , മനുവിന്റെയും മൃതശരീരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ  പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

യുവാക്കളുടെ ആത്മഹത്യയിൽ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊല്ലപ്പെട്ട ഹരീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. ഹരീഷ് പരേതനായ മാധവന്റെയും ഷീലയുടെയും മകനാണ് .ഭാര്യ:യശ്വന്തി സഹോദരങ്ങൾ :  മുരളി, അശ്വനി.

LatestDaily

Read Previous

സ്വർണ്ണം; കാസർകോട് സ്വദേശി പിടിയിൽ

Read Next

പോലീസ് മേധാവിക്കെതിരെ വാട്ട്സാപ്പ് പ്രചാരണം