കുമ്പള കൊല: പ്രതി കുടുങ്ങി

കുമ്പള  : കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് നായിക്കാപ്പ് സ്വദേശിയായ ഹരീഷ് 38, കൊലചെയ്യപ്പെട്ടത്.

നായിക്കാപ്പിലെ മില്ലിൽ ജോലിക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിക്കാണ് തലയ്ക്ക് വെട്ടേറ്റു മരിച്ചത്. ഹരീഷ്  വെട്ടേറ്റ് വഴിയരികിൽ കിടക്കുന്ന വിവരം നാട്ടുകാരാണ് പോലീസിലറിയിച്ചത്.

കുമ്പള പോലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നായികക്കാപ്പിലെ ഭഗവതി മില്ലിൽ കഴിഞ്ഞ 15 വർഷത്തോളമായി ജോലിയെടുക്കുന്ന യുവാവിന്റെ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

തലക്കേറ്റ വെട്ടാണ് മരണകാരണമെന്നുറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവാവിനെ വെട്ടിക്കൊന്ന യാളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഹരീഷിന്റെ മൃതശരീരം  വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.നായിക്കാപ്പിലെ മാധവ–ഷീല ദമ്പതികളുടെ മകനാണ്.

Read Previous

ചന്തേര പോലീസ് ഇൻസ്പെക്ടർ നിസ്സാം പോലീസ് മേധാവിയെ അടക്കം തെറ്റിദ്ധരിപ്പിച്ചു

Read Next

കേരളത്തിലെ ആദ്യ സോളാര്‍പാര്‍ക്ക് ഇനി കാസര്‍കോടിന് സ്വന്തം