ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുമ്പള: കുമ്പള പോലീസിന്റെ പിടിയിലായ മദ്യക്കടത്തുകാരനെ പൂടങ്കല്ലിലെ ക്വാറന്റൈൻ നിരീക്ഷണ കേന്ദ്രത്തിലാക്കി. കോടതി റിമാന്റിലാക്കിയതിനെത്തുടർന്നുള്ള പ്രാരംഭി നടപടിയുടെ ഭാഗമെന്ന നിലയിലാണ് കുമ്പള ബന്തിയോട് വീരനഗറിലെ അജയിനെ 35, ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയത്.
കഴിഞ്ഞ ദിവസമാണ് കാറിൽ മദ്യം കടത്തുന്നതിനിടെ 17 കേയ്സ് മദ്യവുമായി ബന്തിയോട് വീരനഗറിലെ അജയ് കുമ്പള പോലീസിന്റെ പിടിയിലായത്.
കുമ്പള – മുള്ളേരിയ റൂട്ടിൽ കാറിൽ കർണ്ണാടക വിദേശമദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് അനന്തപുരത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
പോലീസിനെക്കണ്ട് കാറിൽ നിന്നും ഇറങ്ങി ഓടിയ അജയിനെ കുമ്പള എസ്ഐയും സംഘവും ഓടിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മദ്യം വീട്ടുപറമ്പിലെ ഷെഡിൽ സൂക്ഷിക്കാനാണെന്ന് പറഞ്ഞതോടെ അജയിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി.
അജയിന്റെ വീട്ടുപറമ്പിലെ ഷെഡിനകത്തു നിന്നും 6000 കുപ്പി കർണ്ണാടക നിർമ്മിത വിദേശമദ്യമാണ് പോലീസ് കണ്ടെത്തിയത്. മൊത്തം 6338 കുപ്പി വിദേശ മദ്യമാണ് പോലീസ് പിടികൂടിയത്.
അജയിനോടൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു. ലോക്ഡൗൺ ഇളവ് കാലത്ത് കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് 6000 മദ്യക്കുപ്പിക്ക്.