ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുമ്പള: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ എടനാട് ഏ.കെ. ജി നഗറിൽ ഗോവൻ നിർമ്മിത വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു.
ജൂലൈ 20 ന് എടനാട് ഏ.കെ.ജി നഗറിൽ കുമ്പള പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കെ.എൽ 60.സി.9364 നമ്പർ കാറിൽ കടത്തുകയായിരുന്ന ഗോവൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്.
750 മില്ലി ലിറ്ററിന്റെ 252 കുപ്പികളും, 180 മില്ലി ലിറ്ററിന്റെ 350 കുപ്പികളുമാണ് കുമ്പള എസ് ഐ ഏ സന്തോഷ് കുമാറും സംഘവും കാറിൽ നിന്നും പിടികൂടിയത്. വിൽപ്പന ലക്ഷ്യമിട്ടാണ് മദ്യം ജില്ലയിലേക്ക് കൊണ്ടു വന്നത്.
മദ്യക്കടത്തിൽ മിയാപ്പദവ് ചിഗൂർ പദെ സുന്ദരഹൗസിലെ കാന്തപ്പമല്ല്യയുടെ മകൻ ചന്ദ്രശേഖര 33, അരവിന്ദൻ എന്നിവരെ പ്രതിയാക്കിയാണ് കുമ്പള പോലീസ് കേസെടുത്തത്.
ഇവരിൽ രണ്ടാം പ്രതി അരവിന്ദൻ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
ഒന്നാം പ്രതിയായ ചന്ദ്രശേഖരയെ റിമാന്റ് നടപടികളുടെ മുന്നോടിയായി പൂടങ്കല്ല് ഗവൺമെന്റാശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.