ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കെ.ടി ജലീല്‍

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. ഹിജാബ് നിരോധിക്കരുതെന്നും ആരുടെ മേലും നിർബന്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം.

കോളേജുകളിലും സർവകലാശാലകളിലും കന്യാസ്ത്രീ വേഷത്തിൽ പെൺകുട്ടികൾ പഠിക്കുന്നു. ആരും അതിനെ എതിർത്തിട്ടില്ല. ആരും കേസിന് പോയില്ല. വിഷയത്തിൽ ഒരു കോടതിയും ഇടപെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു.

കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാക്കാൻ കഴിയുന്നില്ല. കന്യാസ്ത്രീകളായ അധ്യാപകർക്ക് ഹിജാബ് അനുവദിക്കുമ്പോൾ അതേ അവകാശങ്ങൾ വിദ്യാർത്ഥികൾക്ക് നൽകില്ലെന്ന വാശി ദുരൂഹമാണ്. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

Read Previous

ബഫര്‍ സോണ്‍ വിഷയത്തിലെ കേരളത്തിന്റെ ഹര്‍ജി ഏത് ബെഞ്ച് പരിഗണിക്കണമെന്നതില്‍ അവ്യക്തത

Read Next

സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍