കെഎസ്ടിപി വക സോളാർ വിളക്കുകൾ മിഴിചിമ്മി

ഇരുട്ടിൽ തപ്പി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ. എസ്. ടി. പി റോഡിൽ സ്ഥാപിച്ച  സോളാർ വിളക്കുകൾ പാടെ മിഴിചിമ്മി .  കാഞ്ഞങ്ങാട് നഗരമുൾപ്പടെ പാതയിലെ മുഴുവൻ പ്രദേശങ്ങളും ഇരുട്ടിൽ .  ഇരുട്ടൽ ദേശീയപാത കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസർകോട് പ്രസ്സ് ക്ലബ് ജംഗ്ഷൻ വരെയുള്ള കെ. എസ്. ടി. പി റോഡിൽ  തെരുവ് വിളക്കുകൾ ഭൂരി ഭാഗവും സ്ഥാപിച്ചത്. കെ. എസ്. ടി. പിയാണ് .

റോഡ് നിർമ്മാണത്തോടൊപ്പം കെ. എസ്. ടി. പി സോളാർ വിളക്കുകളും സ്ഥാപിക്കുകയായിരുന്നു. ഒന്നര വർഷമാകുമ്പോഴാണ് ഇപ്പോൾ തെരുവ് വിളക്കുകളെല്ലാം പ്രവർത്തന രഹിതമായത്.

മനോഹരമാക്കി വിളക്കു കാലുകളിൽ ആധുനിക സോളാർ വെളിച്ചമാണ്  സ്ഥാപിച്ചത്. സോളാർ ബൾബുകൾ  പ്രകാശിക്കുന്നതല്ലാതെ ആവശ്യത്തിനു വെളിച്ചം നൽകുന്നില്ലെന്ന പരാതി നേരത്തെയുള്ളതാണ്.  

സോളാർ ലൈറ്റുകൾ മുഴുവനും പ്രവർത്തന രഹിതമായിട്ടും, തദ്ദേശ സ്വയംഭരണ വകുപ്പോ ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനമോ , അന്വേഷണം നടത്തി തുടർ നടപടികൾക്ക്  തയ്യാറായിട്ടില്ല. കാഞ്ഞങ്ങാട് പട്ടണമിപ്പോൾ ഇരുട്ടിലാണ്.

എം. എൽ. എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച രണ്ട് ഹൈമാറ്റ്സ് വിളക്കുകൾ മാത്രമാണ് നഗരത്തിലിപ്പോൾ പ്രകാശം പരത്തുന്നത്.

Read Previous

നഗരത്തിൽ കാരാട്ട് നൗഷാദിന്റെ പരാക്രമം

Read Next

ഡിസിസി പ്രസിഡണ്ടിനെതിരെ ഏ ഗ്രൂപ്പ് രഹസ്യയോഗം