ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഹൈക്കോടതി ഉത്തരവുണ്ടെന്ന വ്യാജേന പുതിയകോട്ടയിലെ തണൽ മരം മുറിച്ചു നീക്കാനുള്ള ശ്രമം ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലോടെ വിഫലമായി. കെ.എസ്ടിപി റോഡരികിൽ പുതിയകോട്ടയിൽ കർണ്ണാടക ബാങ്കിന് സമീപമുള്ള തണൽമരമാണ് കാസർകോട് നിന്നെത്തിയ കരാറുകാരൻ മുറിച്ചു മാറ്റാൻ ശ്രമിച്ചത്. ഇന്നലെ പകൽ സമയത്ത് തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു നീക്കുന്നത് ശ്രദ്ധയിൽപ്പെട്ട ടെമ്പോ ഡ്രൈവർ സി. രാജീവൻ ജില്ലാ കലക്ടറെ വിവരമറിയിക്കുകയും, കാഞ്ഞങ്ങാട് സബ് കലക്ടർ ഡി.ആർ മേഘശ്രീയെക്കണ്ട് നേരിട്ട് പരാതി കൊടുക്കുകയും ചെയ്തു.
ഇന്ന് രാവിലെ കരാറുകാരൻ വീണ്ടും മരം മുറിക്കാനെത്തിയപ്പോൾ, ഓട്ടോ ഡ്രൈവർമാർ സ്ഥലത്തെത്തി ഹൈക്കോടതി ഉത്തരവ് കാണിക്കാനാവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവെന്ന വ്യാജേന കരാറുകാരൻ കാണിച്ചത്, പൂച്ചക്കാട് പള്ളിക്ക് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവായിരുന്നു. മരം മുറി നടക്കുന്ന സ്ഥലത്ത് ഹോസ്ദുർഗ്ഗ് തഹസിൽദാർ എൻ. മണിരാജും പരിശോധനയ്ക്കെത്തിയിരുന്നു. മരം സ്ഥിതി ചെയ്യുന്നതിന് സമീപത്തെ ഹോട്ടലുടമ, കെട്ടിടത്തിന് ഭീഷണിയാകുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റാൻ അപേക്ഷ നൽകിയിരുന്നതായി തഹസിൽദാർ വ്യക്തമാക്കിയതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
ഇതിന്റെ മറവിൽ മരം മുറിച്ചു കൊണ്ടു പോകാനാണ് കരാറുകാരൻ ശ്രമിച്ചത്. ”കെഎസ് ടിപി ഓൺ ഡ്യൂട്ടി”യെന്ന ബോർഡ് വെച്ചെത്തിയ കെ.എൽ 58 ഏ 9499 നമ്പർ വാഹനത്തിലാണ് കരാറുകാരനും, സംഘവും മരം മുറിക്കാനെത്തിയത്. ഓട്ടോ ഡ്രൈവർമാർ സംഘടിച്ചെത്തിയതോടെ മരം മുറി കരാറുകാരൻ സംഭവ സ്ഥലത്തു നി ന്നും തടി തപ്പുകയായിരുന്നു. അപകട ഭീഷണിയുയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റാനുള്ള ഉത്തരവിന്റെ മറവിൽ കൂടുതൽ മരങ്ങൾ കെഎസ് ടിപി റോഡരികിൽ നിന്നും മുറിച്ചു മാറ്റി കടത്തിക്കൊണ്ടു പോകുന്നതായി സംശയമുയർന്നിട്ടുണ്ട്.