റോഡുകൾ തകർന്നു: കെ. എസ്. ടി. പി, ദേശീയ പാതകളിൽ ഭീഷണി

കാഞ്ഞങ്ങാട് :ദേശീയ പാതയുൾപ്പെടെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു. കെ. എസ്. ടി. പി റോഡും സംസ്ഥാന പാതകളുമെല്ലാം പലേടത്തും പൊട്ടിപൊളിഞ്ഞ് ഗ താഗതം ദു:സ്സഹമായി.

വർഷം രണ്ടായപ്പോൾ തന്നെ കാഞ്ഞങ്ങാട്­–കാസർകോട് കെ. എസ്. ടി. പി. പാതയിൽ പലസ്ഥലങ്ങളിലും വലിയ വിള്ളലുകൾ കാണപ്പെട്ടു. മുകൾ ഭാഗത്തെ ടാറിംഗ് കട്ടകളായി  അടർന്ന് പോവുന്നതായാണ് കാണുന്നത്.

ഇത്തരത്തിൽ ഒാരോ സ്ഥലത്ത് റോഡ് പൊട്ടി കുഴികൾ രൂപപ്പെട്ടിട്ടുള്ളത് അപകടങ്ങൾക്ക് കാരണമായി.

കോട്ടച്ചേരി ട്രാഫിക് സർക്കിൾ റോഡ് ഇത്തരത്തിൽ തകർന്നിട്ടുണ്ട് . കൊവ്വൽപ്പള്ളി ജംഗ്ഷനിലെ രണ്ട് കലുങ്കുകൾക്ക് മുകളിലൂടെയുള്ള റോഡ് തകർന്ന്, ഭാരമേറിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ കലൂങ്ക് പാലത്തിന് അനക്കം തട്ടുന്നുണ്ട്.

മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള റോഡുകളുടെ അവസ്ഥയും മറിച്ചല്ല.

തകർന്ന റോഡുകളിൽ വാഹനങ്ങൾ പെരുകുകകൂടി ചെയ്യ്്തതോടെ  അപകടങ്ങൾ വർദ്ധിച്ചുഅടുത്ത കാലത്തായി റോഡപകടങ്ങൾ വർദ്ധിച്ചിട്ടുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോക്ഡൗണിന് ശേഷം ഇപ്പോൾ റോഡുകളല്ലാം സജീവമാണ്.

അറ്റകുറ്റപ്പണികൾ നീളുന്നത് റോഡുകൾ പാടെ തകരാനും, ഇത് വഴി ഗതാഗതക്കുരുക്കും അപകടങ്ങളും പെരുകാനും ഇടയാകും.

LatestDaily

Read Previous

കാഞ്ഞങ്ങാട് ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കും

Read Next

സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ