വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അധികവരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചത്.

ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് കൂടിയതോടെ കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്ന് അന്തർ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു.
തുടക്കത്തിൽ പഴനി, തെങ്കാശി, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചത്. പമ്പയിൽ നിന്ന് തമിഴ്നാട്ടിലേക്കും ബസ് സർവീസ് ആരംഭിച്ചു.

Read Previous

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും

Read Next

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി