ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് 10 ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് 2014 പ്രകാരമാണ് തുക നൽകുന്നത്.
തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ബാക്കി എട്ട് ലക്ഷം രൂപ ലഭ്യമാക്കും. മരിച്ച മറ്റ് രണ്ട് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായാൽ 10 ലക്ഷം രൂപ നൽകും. അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു ഇടപെട്ടതാണ് ഇതിന് കാരണം.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ നിന്ന് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി പ്രതിവർഷം രണ്ട് കോടിയിലധികം പ്രീമിയം അടച്ചാണ് കെ.എസ്.ആർ.ടി.സി ബസ് ഇൻഷുറൻസിന് പുറമെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. മോട്ടോർ ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് ഉപരിയായാണ് സെസ് ഇൻഷുറൻസ് നൽകുന്നത്.