300 രൂപയ്ക്ക് നീലക്കുറിഞ്ഞി കാണാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി

ഇടുക്കിയിൽ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. തണുപ്പും കാറ്റും ആസ്വദിച്ച് നീലക്കുറിഞ്ഞി പൂക്കുന്നിടത്തേക്ക് പോയാലോ. അതിന് അവസരമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി.

നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാർ ഡിപ്പോയിൽ നിന്ന് ശാന്തൻപാറ, കള്ളിപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണിക്ക് മൂന്നാറിൽ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ആനയിറങ്കൽ വഴി കള്ളിപ്പാറയിലെത്തും.

അവിടെ സഞ്ചാരികൾക്ക് കുറിഞ്ഞി പൂക്കൾ 2 മണിക്കൂർ കാണാം. വൈകീട്ട് മൂന്നിന് കള്ളിപ്പാറയില്‍ നിന്ന് യാത്ര തിരിക്കും. പിന്നെ സര്‍വീസുകൾ ഇല്ല. വൈകീട്ട് ആറുമണിക്ക് മൂന്നാർ ഡിപ്പോയിലേക്ക് തിരിച്ചെത്തും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

K editor

Read Previous

സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

Read Next

ഹാരി പോട്ടർ സിനിമകളിലെ ഹാഗ്രിഡ്, നടന്‍ റോബി കോള്‍ട്രെയ്ൻ അന്തരിച്ചു