കെഎസ്ആർടിസിയുടെ ആദ്യ ഫുഡ് ട്രക്ക് ഒരുങ്ങി

മിൽമാ ഫീഡ് ട്രക്ക് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന ഫുഡ് ട്രക്കുകൾ നഗരങ്ങളിൽ സ്ഥാപിക്കാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായി മിൽമാ പാലും മറ്റുൽപ്പന്നങ്ങളും വിൽക്കുന്ന മിൽമാ ഫീഡ് ട്രക്കിന്റെ ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് നിർവ്വഹിക്കപ്പെട്ടു.

കാലപ്പഴക്കത്തെ തുടർന്ന് കണ്ടം ചെയ്യാൻ മാറ്റിയിട്ട ബസ്സുകളാണ് രൂപമാറ്റം വരുത്തി ഫുഡ് ട്രക്കുകളാക്കുന്നത്. കെഎസ്ആർടിസിക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫുഡ് ട്രക്കുകൾ എന്ന ആശയം ഉണ്ടായത്.

പഴകിയ ബസുകൾ കണ്ടം ചെയ്താൽ ഒന്നര ലക്ഷം രൂപ വരെ മാത്രമെ കിട്ടുകയുള്ളു. എന്നാൽ ബസുകൾ ഫുഡ് ട്രക്കുകളാക്കി മാറ്റിയാൽ പ്രതിമാസം ഇരുപതിനായിരം രൂപ വരെ വാടകയിനത്തിൽ ലഭ്യമാവും. ഇപ്രകാരം നൂറു ബസ്സുകൾ ഫുഡ് ട്രക്കുകളാക്കി മാറ്റാനാണുദ്ദേശിക്കുന്നത്.

ഹോട്ടികോർപ്പും കുടുംബശ്രീയും ഫിഷറീസ് വകുപ്പും വിവിധ ജില്ലകളിൽ ഫുഡ് ട്രക്കുകൾ വാടകക്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രാരംഭമായി പത്ത് ബസ്സുകളിലാണ് മിൽമ ഫുഡ് ട്രക്ക് തുടങ്ങുന്നത്.

ഇതിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ഏ.കെ. ശശീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി രാജു ഉദ്ഘാടനം ചെയ്തു.

LatestDaily

Read Previous

കോവിഡ് ആശുപത്രി ആക്കരുത്

Read Next

ഖത്തർ കോവിഡ് മുക്തമാകുന്നു ജനജീവിതം സാധാരണ നിലയിലേക്ക്