കോവിഡ്: കെഎസ്്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ അടച്ചു

കാഞ്ഞങ്ങാട്: ഒമ്പത് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ അടച്ചിട്ടു. ഇന്നലെയാണ് ഡിപ്പോയിലെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പ് കൺട്രോളിംഗ് ഇൻസ്പെക്ടർക്കും കൊല്ലം സ്വദേശിയായ ഒരു കണ്ടക്ടർക്കും കോവിഡ് ബാധിച്ചിരുന്നു. കണ്ടക്ടറുടെ  സമ്പർക്കത്തിലുള്ള ഏഴ് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.  ഇതേതുടർന്ന് ഇന്നലെ വൈകീട്ട് മുതൽ ചെമ്മട്ടം വയലുള്ള ഡിപ്പോ അടച്ചിടുകയായിരുന്നു.

മുഴുവൻ ജീവനക്കാർക്കും വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തും. അണുനശീകരണത്തിന് ശേഷമായിരിക്കും ഇനി ഡിപ്പോ തുറക്കുക.

LatestDaily

Read Previous

സിപിഐ ഓഫീസ് ആക്രമണം നഷ്ടം സംഭവിച്ച തുക കെട്ടി വെച്ചു; കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Read Next

ഓൺലൈൻ ക്ലാസുകൾ സ്കൂളിന് ബദലല്