കരിപ്പൂര്‍ വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്നുമുതൽ

കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ് നടത്തും.

കരിപ്പൂരിലെ ഭൂരിഭാഗം വിമാനങ്ങളും രാത്രിയിലായതിനാൽ രാത്രികാല സർവീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 14ന് എം.ഡി. ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ഷെഡ്യൂൾ തീരുമാനിക്കാൻ നവംബർ രണ്ടിന് വിമാനത്താവളത്തിൽ യോഗം ചേർന്നിരുന്നു.

ഇതനുസരിച്ച് പാലക്കാട് നിന്നും കോഴിക്കോട് നിന്നും രണ്ട് ട്രിപ്പുകൾ വീതമാണ് വിമാനത്താവളം വഴി ക്രമീകരിച്ചിരിക്കുന്നത്. ബസ് അഞ്ച് മിനിറ്റ് എയർപോർട്ട് പരിസരത്ത് ഉണ്ടാകും.

Read Previous

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

Read Next

കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു