ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കട്ടപ്പന ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് യുവതിയെയും കുട്ടികളെയും ഇടിച്ചിട്ട ശേഷം നിർത്തിയില്ലെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കുട്ടികൾ ഇടുക്കി ആർ.ടി.ഒയ്ക്ക് നേരിട്ട് പരാതി നൽകി.
സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾക്ക് അന്ന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പരാതി ഉണ്ട്. കുട്ടികളുടെ കൈമുട്ടുകൾ പൊട്ടി. അമ്മയ്ക്ക് കൈക്കും കാലിനും പരിക്കേറ്റതായും കുട്ടികൾ പരാതിപ്പെട്ടു. ബസ് ഡ്രൈവറോട് ഇടുക്കി ആർടി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.