ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കെ എസ് ഇ ബി വിജിലൻസ് ഉദ്യോഗസ്ഥന്റെ അഴുകിയ മൃതദേഹം പൂർണ്ണനഗ്നനാക്കപ്പെട്ട നിലയിൽ വീട്ടിലെ കോണിപ്പടിയിൽ കണ്ടെത്തി. കാസർകോട് കെ.എസ്ഇബിയിൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഏഴിലോട് സ്വദേശി വി.വി. രാജന്റെ 53, മൃതദേഹമാണ് ഇന്ന് രാവിലെ അദ്ദേഹം താമസിച്ചിരുന്ന നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്തുള്ള ഇരുനില വീടിന്റെ പുറത്തെ കോണിപ്പടിയിൽ കാണപ്പെട്ടത്. വീടിന്റെ മുകൾ നിലയിലേക്ക് കയറുന്ന കോണിപ്പടിയിൽ നഗ്നനാക്കപ്പെട്ട നിലയിലാണ് മൃതദേഹം.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. വീടിന്റെ താഴത്തെ നിലയിലെ പൂമുഖ വാതിലും അടുക്കള വാതിലും അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലാണ്. വീടിന്റെ താഴത്തെ നിലയിലൂടെയല്ലാതെ മുകൾ നിലയിൽ കയറാൻ പ്രത്യേകമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കോണിപ്പടിയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് മുകളിൽ പ്ലാസ്റ്റിക് കസേര കയറ്റിവെച്ച നിലയിലാണ്. കോണിപ്പടിയുടെ ഏറ്റവും താഴത്തെ പടിയിലാണ് മൃതദേഹമുള്ളത്. തല ഭാഗം കഴുത്തിന് താഴെ മണ്ണിൽ കുത്തി നിൽക്കുന്നു. മൃതദേഹത്തിന്റെ അരക്ക് താഴെ കസേരയുടെ നാല് കാലുകളും രാജന്റെ കാലുകളുടെ ഇടയിൽ മുറുക്കി കയറ്റി വെച്ച നിലയിലാണുള്ളത്.
ഒറ്റ നോട്ടത്തിൽ തന്നെ മരണം വലിയ ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം എസ്ഐ, കെ.പി സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനായ രാജന്റെ കുടുംബക്കാർ ഏഴിലോട്ടാണ്. രാജൻ വർഷങ്ങളായി തനിച്ചാണ് നീലേശ്വരത്ത് താമസിച്ച് രുന്നത്. ഇദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ളതാണ് ഇരുനില വീടും സ്ഥലവും. അഴുകിയതിനാൽ മൃതദേഹത്തിൽ പരിക്കുകളുള്ള തായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഏഴിലോട്ടെ വടക്കേടത്ത് വീട്ടിൽ കരുണാകരന്റെ മകനാണ്.