കെപിസിസി സിക്രട്ടറി എം. അസിനാറുടെ തോൽവി കോൺഗ്രസ്സിന് കനത്ത പ്രഹരമായി

കാഞ്ഞങ്ങാട് : നഗരസഭയിലെ കരുവളം വാർഡിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ഐഎൻഎൽ മണ്ഡലം പ്രസിഡന്റ് ബിൽടെക്ക് അബ്ദുല്ലയുമായി  ഏറ്റുമുട്ടിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെപിസിസി സിക്രട്ടറി കൂടിയായ എം. അസിനാറുടെ തോൽവി കോൺഗ്രസ്സിന് കനത്ത പ്രഹരമായി.

തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്ന ഹസൈനാറിന്റെ പരാജയം യുഡിഎഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. കരുവളം വാർഡിൽ നല്ല വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന നിലയിലാണ് അസൈനാറിനെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയത്.  അവസാന നിമിഷം വരെ വിജയ പ്രതീക്ഷ പുലർത്തിയ അസൈനാർ പരാജയപ്പെട്ടത് കോൺഗ്രസ്സിന് സംസ്ഥാനതലത്തിൽ തന്നെ തിരിച്ചടിയായി.

Read Previous

ബിജെപി 5 സ്ഥാനാർത്ഥികളും സ്വതന്ത്ര വന്ദനയും വിജയിച്ചു

Read Next

എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാതയ്ക്ക് ഉജ്ജ്വല വിജയം