സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിന് കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലത്ത് ലേബർ കോടതി ജഡ്ജിയായി നിയമിച്ചതടക്കം നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇറങ്ങിയത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നുവെന്ന പരാമർശം ഉൾപ്പെടുത്തിയിരുന്നു.

കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും മഞ്ചേരി ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും നിയമിച്ചു. എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായി നിയമിച്ചു.

Read Previous

തക്കാളിപ്പനി; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി

Read Next

അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു