കോഴിക്കോട് അമ്മ ഓടിച്ച കാർ ഇടിച്ച് കുട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിൽ അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ വെസ്റ്റ് കുന്ന് റഹ്മത്ത് മൻസിലിൽ നസീറിന്‍റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. മറിയം വീടിന്‍റെ വാതിൽക്കൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ലുബ്ന ഓടിച്ച കാർ മറിയത്തെ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read Previous

വ്യാജ മരുന്നുകൾ നിയന്ത്രിക്കാൻ മരുന്നുപായ്ക്കറ്റുകളിൽ ബാർകോഡ്; പദ്ധതി ഉടൻ

Read Next

‘സൂം’ ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ‘അപകട’ മുന്നറിയിപ്പ്