കൊവ്വൽപ്പള്ളി വാഹനാപകടം: തമ്പാന്റെ സംസ്കാരം നാളെ

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡിൽ കൊവ്വൽപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തൈക്കടപ്പുറം ഹൗസിംഗ് കോളനി റോഡിലെ എം. വി. തമ്പാന്റെ 58, മൃതദേഹം നാളെ സംസ്കരിക്കും. കടിഞ്ഞിമൂല സമുദായ ശ്മശാനത്തിൽ 3 മണിക്കാണ് സംസ്കാരം. നീലേശ്വരം എൻകെബിഎം ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. ഗൾഫിൽ നിന്നുമുൾപ്പടെ ബന്ധുക്കളെത്തുന്നതിനാലാണ് സംസ്കാരം വൈകിയത്.

എംബിബിഎസ് പൂർത്തിയാക്കിയ ഏക മകൻ ഷിബിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മംഗ്ളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴാണ് തമ്പാനും കുടുംബവും സഞ്ചരിച്ച മഹീന്ദ്ര സൈലോയിൽ എതിരെ വന്ന സുമോ ഗ്രാന്റ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ് മംഗ്ളൂരു ആശുപത്രിയിലുള്ള തമ്പാന്റെ ഭാര്യ അനിത 45, മകളുടെ ഭർത്താവ് വിനീഷ് 36, എന്നിവർക്ക് ശസ്ത്രക്രിയ നടത്താൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. തമ്പാന്റെ മകൾ നിമിത 26, മക്കളായ വൈദേഹി 7, കാശി 2, എന്നിവരും ആശുപത്രിയിലാണ്.

Read Previous

വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയിൽ നിന്ന് 46 ലക്ഷം രൂപ തട്ടി മൂന്നു പേർക്കെതിരെ പോലീസ് കേസ്സ്

Read Next

പാണത്തൂർ അതിർത്തിയും കർണാടക അടച്ചു