യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബേക്കൽ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളത്തെ പ്രഭാകരൻ–കമലാക്ഷി ദമ്പതികളുടെ മകനും, കാസർകോട്ടെ നാഷണൽ റേഡിയോ ഇലക്ട്രിക്കൽസിലെ ജീവനക്കാരനുമായ അർജ്ജുനെയാണ്  24, ഇന്ന് രാവിലെ ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പ്രജിൽ, അഖിൽ എന്നിവർ പരേതന്റെ സഹോദഹരങ്ങളാണ്.

Read Previous

ഹണി ട്രാപ്പ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും; വ്യവസായിയും സാജിദയുമൊത്തുള്ള കിടപ്പറ ക്ലിപ്പിംഗ്സ് കണ്ടെത്താൻ ശ്രമം

Read Next

ഏടിഎം കവർച്ച: പ്രതി കസ്റ്റഡിയിൽ