സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിന് ആതിഥേയത്വം വഹിച്ച കോട്ടയം ജില്ല ജേതാക്കളായി. തൃശ്ശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 491 പോയിന്‍റുമായി കോട്ടയം ജില്ല ഒന്നാം സ്ഥാനത്തും 469 പോയിന്‍റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനത്തുമാണ്.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ തൃശ്ശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 37 പോയിന്‍റുമായാണ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശ്രവണ വൈകല്യമുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്‍റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി.

പത്തനംതിട്ട മണക്കാല സി.എസ്.ഐ.എച്ച്.എസ്.എസ് ഈ വിഭാഗത്തിൽ 100 പോയിന്‍റുമായി ഒന്നാമതെത്തി. കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിൽ 238 പോയിന്‍റുമായി കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 96 പോയിന്‍റ് നേടിയ ഒളശ്ശ ഗവൺമെന്‍റ് ബ്ലൈൻഡ് സ്കൂളാണ് ഈ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത്.

Read Previous

എൽദോസ് കുന്നപ്പിള്ളിയെ സസ്‌പെൻഡ് ചെയ്ത് കെപിസിസി

Read Next

വൺവെബ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ നേടുക 2000 കോടി