ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിർമ്മാണ പ്രവർത്തനങ്ങൾ അന്ത്യ ഘട്ടത്തിലായ കോട്ടച്ചേരി റെയിൽവെ മേൽപ്പാലത്തിന്റെ പാളത്തിന് മുകളിൽ സ്ഥാപിക്കാനുള്ള ഗർഡറുകൾ മാറ്റിവെക്കുന്ന പണി ഇന്ന് പുലർച്ചെ പൂർത്തിയായി. തൃശ്ശിനാപ്പള്ളിയിലെ റെയിൽവെ ഫാക്ടറി നിർമ്മിച്ച ഗർഡറുകൾ നേരത്തെ ഇറക്കിവെച്ച സ്ഥലത്ത് നിന്ന് പാലത്തിന് സമീപത്തേക്ക് മാറ്റുന്ന പണിയാണ് ഇപ്പോൾ പൂർത്തിയായത്. രണ്ട് ദിവസം രാത്രിയിൽ റെയിൽപ്പാളത്തിന് മുകളിലൂടെയുള്ള വൈദ്യൂതി ബന്ധം വിഛേദിച്ച് ട്രെയിൻ സർവ്വീസുകൾ നിർത്തിവെച്ചാണ് പണി പൂർത്തിയാക്കിയത്.
ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിദഗ്ദ തൊഴിലാളികളാണ് ക്രെയിനുകളുടെ സഹായത്തിൽ ഗർഡറുകൾ മാറ്റിവെക്കുന്ന ശ്രമകരമായ ജോലി നിർവ്വഹിച്ചത്. ഈസ്റ്റർ അവധിയും വോട്ടെടുപ്പും കഴിഞ്ഞശേഷം ഈ മാസം പത്തോടെ ഗർഡറുകൾ ഉയർത്തി പാലത്തിന് മുകളിൽ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കും. മെയ് അവസാനത്തോടെ ഗർഡറുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയാവും. മേൽപ്പാലം സമീപന റോഡുകൾ ഇരുഭാഗത്തും ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.