കോട്ടച്ചേരി ബദരിയ ജുമാമസ്ജിദ് ഉടന്‍ തുറക്കില്ല

കാഞ്ഞങ്ങാട്:കോവിഡ്-19 പ്രൊട്ടോക്കോള്‍ അനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പള്ളികള്‍ തുറക്കാന്‍ പ്രയാസമുള്ളതിനാല്‍  കോട്ടച്ചേരി ടൗണ്‍ ബദരിയ ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന ബദരിയ മസ്ജിദ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എം.ഹസന്‍ഹാജി അധ്യക്ഷനായി. ഖത്തീബ് റഷീദ് സഅദി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി സി.എച്ച്.ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ.അബ്ദുള്‍ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എച്ച്.കുഞ്ഞാമദ് ഹാജി, പി.മുഹമ്മദ് കുഞ്ഞി എലൈറ്റ്, ടി.മുഹമ്മദ് അസ്ലം, അബ്ദുസലാം കേരള, പി.എം.ഫാറൂഖ് ഹാജി, തവക്കല്‍ അബ്ദുള്‍ഖാദര്‍ഹാജി, എം.ഹമീദ് ഹാജി തെക്കേപ്പുറം, പി.എച്ച്.അബ്ദുള്‍ഖാദര്‍ഹാജി പാറപ്പള്ളി, ടി.പി.റഷീദ് എന്നിവര്‍ സംസാരിച്ചു. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു യോഗ നടപടികള്‍.

Read Previous

സ്‌കൂൾ പ്രവേശനത്തിനും ടീസിക്കും ഓൺലൈൻ സംവിധാനം

Read Next

കോവിഡ്: ദ്രുതപരിശോധനയ്ക്ക് ഇന്ന് തുടക്കം: ആദ്യം ആരോഗ്യപ്രവർത്തകരിൽ